Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. Prasad

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

തൃശൂര്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുംപാട്ടുകരയിൽ നിന്നുള്ള കൗൺസിലറായ നിജി തൃശൂർ ഡിസിസി വൈസ് പ്രസിഡന്‍റാണ്. അതേസമയം, എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും.

പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും പാർലമെന്‍ററി പാർട്ടിയുടേതാണ് തീരുമാനമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Latest News

Corehub Up